Monday, September 27, 2021
Home Gulf ഇന്ത്യയിലേക്ക് വിമാനം: വ്യാജ പരസ്യം നൽകി പണം തട്ടുന്ന സംഘത്തെ സൂക്ഷിക്കണമെന്ന് ഇന്ത്യൻ എംബസി

ഇന്ത്യയിലേക്ക് വിമാനം: വ്യാജ പരസ്യം നൽകി പണം തട്ടുന്ന സംഘത്തെ സൂക്ഷിക്കണമെന്ന് ഇന്ത്യൻ എംബസി

റിയാദ്: ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ടെന്ന വ്യാജേന സൗദിയിലെ ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ കരുതിയിരിക്കണമെന് റിയാദിലെ ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.

എംബസിയുടെ പേരിൽ @SupportindianEmbassy എന്നപേരിൽ വ്യാജ ട്വിറ്റർ, [email protected] എന്ന ഇ-മെയിൽ വഴിയാണ് സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. ഇത്തരം അക്കൗണ്ടുകളുമായി എംബസിക്ക് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

എംബസിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും https://www.eoiriyadh.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ടെലിഫോൺ, ട്വിറ്റർ, ഫേസ്ബുക്ക്, ഇ- മെയിൽ എന്നിവയാണെന്ന് ഉറപ്പ് വരുത്തണമെന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധിപേർക്ക് ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു. എംബസിയിലേക്ക് വിളിച്ച് ആളുകൾ കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

Most Popular