Friday, September 24, 2021
Home Gulf ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് നാളെ മുതൽ വിമാനങ്ങൾ

ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് നാളെ മുതൽ വിമാനങ്ങൾ

മസ്‌കത്ത്: ഇന്ത്യ- ഒമാൻ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു. നാളെ മുതൽ 24 വരെയാണ് സർവീസുകൾ. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ഒമാൻ എയർ മസ്‌കത്തിൽ നിന്ന് ആഴ്ചയിൽ രണ്ട് സർവീസുകൾ നടത്തും. കൊച്ചിയിലേക്കും തിരികെയും ഞായർ, വ്യാഴം ദിവസങ്ങളിൽ. തിങ്കൾ, ബുധൻ-ഡൽഹി, ഞായർ, വ്യാഴം- മുംബൈ.

കേരളമടക്കം ആറ് കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ജയ്പുർ, ലക്‌നൗ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് വീതമാണ് സലാം എയർ സർവീസുകൾ. ട്രാവൽ ഏജൻസികൾ, സലാം എയർ വെബ്‌സൈറ്റ്, കോൾ സെന്റർ എന്നിവ വഴി ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് സൈറ്റ്: SalamAir.com

Most Popular