Tuesday, August 3, 2021
Home Gulf യാത്രയ്ക്കിടെ കോവിഡ് ബാധിച്ചാൽ ചികിത്സാച്ചെലവ് വഹിക്കുമെന്ന് ഫ്ലൈ ദുബായ്

യാത്രയ്ക്കിടെ കോവിഡ് ബാധിച്ചാൽ ചികിത്സാച്ചെലവ് വഹിക്കുമെന്ന് ഫ്ലൈ ദുബായ്

ദുബായ്: വിമാനയാത്രയ്ക്കിടെ കോവിഡ് 19 ബാധിക്കുന്ന യാത്രക്കാർക്ക് ചികിത്സാചെലവുകൾ നൽകാനുള്ള പദ്ധതിയുമായി ഫ്ലൈ ദുബായ്. വിമാനയാത്രയ്ക്കിടെ രോഗബാധിതരാകുന്നവരുടെ ചികിത്സാചെലവുകൾക്ക് 1.3 കോടി രൂപ വരെയും (ആറ് ലക്ഷത്തിലേറെ ദിർഹം), ക്വാറന്റീൻ ചെലവുകൾക്ക് ദിവസം 9000 രൂപയുമാണ് (440ദിർഹം) കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

സെപ്തംബർ ഒന്നിനും നവംബർ 30 നുമിടയിൽ യാത്ര ചെയ്യുന്നവർക്കാണ് കോവിഡ് 19 ഫ്രീ ഗ്ലോബൽ കവർ ലഭിക്കുക. യാത്ര പുറപ്പെടുന്ന തീയതി മുതൽ 31 ദിവസം വരെ പദ്ധതി ഉപയോഗപ്പെടുത്താം.

നേരത്തേ എമിറേറ്റ്സ് എയർലൈനും യാത്രക്കാർക്ക് ഇത്തരത്തിൽ ചികിത്സാചെലവുകളും ക്വാറന്റീൻ ചെലവും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒക്ടോബർ 31 വരെ എമിറേറ്റ്സിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ് ഈ പദ്ധതിക്ക് അർഹരാവുക.

ഈ സേവനം ലഭിക്കുന്നതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല.

Most Popular