Wednesday, May 12, 2021
Home Gulf അബൂദബിയില്‍ വിദേശ നിക്ഷേപകര്‍ക്ക് വിവിധ മേഖലകളില്‍ നിക്ഷേപത്തിന് ലൈസന്‍സുകള്‍ നല്‍കും

അബൂദബിയില്‍ വിദേശ നിക്ഷേപകര്‍ക്ക് വിവിധ മേഖലകളില്‍ നിക്ഷേപത്തിന് ലൈസന്‍സുകള്‍ നല്‍കും

അബുദാബി: യുഎഇയുടെ തലസ്ഥാനമായ അബുദാബി വിദേശ നിക്ഷേപകര്‍ക്ക് കാര്‍ഷിക, വ്യവസായം, സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ എമിറേറ്റിലെ 100 ശതമാനം പ്രോജക്ടുകള്‍ സ്വന്തമാക്കാന്‍ നേരിട്ടുള്ള വിദേശ  നിക്ഷേപത്തിന്‌
(എഫ്ഡിഐ) ലൈസന്‍സുകള്‍ നല്‍കുമെന്ന് യുഎഇയിലെ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു . ഈയൊരു ഉദ്യമം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് യുഎഇയിലെ പ്രധാന വാണിജ്യ മേഖലയില്‍ 49 ശതമാനം മുതല്‍ 100 ശതമാനം വരെ മുതല്‍ മുടക്കുന്നതിന് ഉപകരിക്കുന്നു. 122 ഓളം വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ,ഏതാണ്ട് പതിമൂന്നോളം പ്രധാന വാണിജ്യ സംരഭങ്ങളില്‍ വിദേശ നിക്ഷേപ സൗകര്യങ്ങള്‍ക്കുള്ള അനുമതി യു എ ഇ സര്‍ക്കാര്‍ നല്‍കിയിരുന്നു.

Most Popular