Sunday, April 18, 2021
Home Gulf ഒമാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച വിദേശിയെ നാടുകടത്തും

ഒമാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച വിദേശിയെ നാടുകടത്തും

മസ്‌കത്ത്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ വിദേശി അറസ്റ്റില്‍. ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം ഇയാളെ നാടുകടത്തുമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ഫ്യു സമയത്ത് ദോഫാര്‍ ഗവര്‍ണറേറ്റിലെ താമസസ്ഥലത്ത് വില്‍പ്പന നടത്തിയ വ്യക്തിയാണ് പിടിയിലായത്. സുപ്രീം കമ്മറ്റിയുടെ നിര്‍ദേശം പാലിക്കാതെ ഒരുമിച്ച് കൂടിയ മറ്റ് ചിലരും അറസ്റ്റിലായിട്ടുണ്ടെന്നും ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു.

Most Popular