അസാന്മാര്‍ഗിക പ്രവൃത്തികളിലേര്‍പ്പെട്ടതിന് ഒമാനില്‍ നാല് സ്ത്രീകള്‍ അറസ്റ്റില്‍

മസ്‌ക്കത്ത്: അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിന് ഒമാനില്‍ നാല് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി. അല്‍ ബുറൈമി ഗവര്‍ണറേറ്റ് പോലീസ് കമാന്റാണ് നാല് സ്ത്രീകളെയും ഏഷ്യന്‍ പൗരന്മാരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.