Thursday, June 17, 2021
Home Gulf പുതുവത്സരം പ്രമാണിച്ച് ദുബൈയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിങ്; പൊതുഗതാഗത സേവനങ്ങളില്‍ സമയമാറ്റം

പുതുവത്സരം പ്രമാണിച്ച് ദുബൈയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിങ്; പൊതുഗതാഗത സേവനങ്ങളില്‍ സമയമാറ്റം

ദുബൈ: പുതുവത്സരം പ്രമാണിച്ച് ജനുവരി ഒന്നിന് ദുബൈയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിങ്. ദുബൈയില്‍ മള്‍ട്ടിലവല്‍ പാര്‍ക്കിങ് ഒഴികെ എല്ലാ പൊതു പാര്‍ക്കിങ്ങുകളിലും ഫീസ് അടയ്ക്കേണ്ടതില്ലെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.

ഷാര്‍ജയില്‍ എല്ലായിടത്തും സൗജന്യ പാര്‍ക്കിങ് ആയിരിക്കുമെന്ന് മുനിസിപാലിറ്റി അധികൃതര്‍ പറഞ്ഞു. ദുബൈയില്‍ ഇന്ന് മുതല്‍ ജനുവരി രണ്ടു വരെ പൊതുഗതാഗത സേവനങ്ങളില്‍ സമയമാറ്റമുണ്ടാകും.

കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍, പെയിഡ് പാര്‍ക്കിങ് സോണുകള്‍, പബ്ലിക് ബസ്, ദുബൈ മെട്രോ, ട്രാം, ജലഗതാഗതം, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രവൃത്തി സമയമാണ് പുനക്രമീകരിച്ചത്.

ദുബൈ മെട്രോ റെഡ് ലൈന്‍ ഇന്ന് അര്‍ധരാത്രി 12 വരെയും ജനുവരി ഒന്ന് അര്‍ധരാത്രി 12 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെയും സര്‍വീസ് നടത്തും. ഗ്രീന്‍ ലൈന്‍ ഇന്ന് അര്‍ധരാത്രി 12 വരെയും നാളെ അര്‍ധരാത്രി 12 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെയുമാണ് സര്‍വീസ് നടത്തുക.

ദുബൈ ട്രാം ഇന്ന് അര്‍ധരാത്രി 12 വരെയും ജനുവരി ഒന്നിന് അര്‍ധരാത്രി 12 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെയുമാണ് പ്രവര്‍ത്തിക്കുക.

ഗോള്‍ഡ് സൂഖ് സ്റ്റേഷനില്‍ നിന്നടക്കമുള്ള ദുബൈ ബസ് പുലര്‍ച്ചെ 5.32 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 12.59 വരെയും അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 4.43 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 12.29 വരെയും സത് വ പോലുള്ള സബ് സ്റ്റേഷനുകളില്‍ നിന്ന് പുലര്‍ച്ചെ 05:04 മുതല്‍ രാത്രി 11:29 വരെയും സര്‍വീസ് ഉണ്ടായിരിക്കും.

എന്നാല്‍, റൂട്ട് സി 01 മുഴുവന്‍ ദിവസവും സര്‍വീസ് നടത്തും. മറ്റു സര്‍വീസുകള്‍, ഖിസൈസ് പുലര്‍ച്ചെ അഞ്ചു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ എട്ടു വരെ. അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍ പുലര്‍ച്ചെ മൂന്നു മുതല്‍ രാത്രി 11:35 വരെ. ജബല്‍ അലി സ്റ്റേഷന്‍ പുലര്‍ച്ചെ 5:40 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 12:51 വരെ.

മെട്രോ ലിങ്ക് ബസ് സര്‍വീസുകള്‍: റാഷിദിയ, മാള്‍ ഓഫ് ദ് എമിറേറ്റ്സ്, ഇബനു ബത്തൂത്ത, ദുബൈ മാള്‍, ബുര്‍ജ് ഖലീഫ, അബു ഹായില്‍, എത്തിസാലാത്ത് എന്നിവിടങ്ങളില്‍ നിന്ന് പുലര്‍ച്ചെ അഞ്ചു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1:10 വരെ.

ഇന്റര്‍സിറ്റി ബസ്നാളത്തെ സമയക്രമം: യൂണിയന്‍ സ്‌ക്വയര്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 11.55 വരെ. എത്തിസാലാത്ത് മെട്രോ സ്റ്റേഷന്‍ രാവിലെ 10 മുതല്‍ രാത്രി 9:51 വരെ. അബു ഹായില്‍ മെട്രോ സ്റ്റേഷന്‍ രാവിലെ 11:40 മുതല്‍ രാത്രി 10:47 വരെ. ജുബൈല്‍ ഷാര്‍ജ രാവിലെ 5:30 രാത്രി 11:55 വരെ. ഹത്തരാവിലെ 6:29 രാത്രി 10:41 വരെ. അജ്മാന്‍രാവിലെ ആറു മുതല്‍ രാത്രി 11:30 വരെ.

വാട്ടര്‍ ബസ് മറീനാ സ്റ്റേഷനുകള്‍ (മറീനാ മാള്‍, മറീനാ വോക്, മറീന ടെറസ്, മറീനാ പ്രൊമനേഡ്) ഇന്ന് രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ. ജനുവരി യഥാക്രമം ഉച്ചയ്ക്ക് 12 മുതല്‍ അര്‍ധരാത്രി 12 വരെ.

അബ്ര: ദുബൈ ഓള്‍ഡ് സൂഖ്ബനിയാസ് രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ. ദുബൈ ഓള്‍ഡ് സൂഖ്അല്‍ ഫാഹിദിഅല്‍ സബ്ക രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയും അല്‍സീഫ്ബനിയാസ് രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെയുമാണ്. ജദ്ദാഫ് ഫെസ്റ്റിവല്‍ മാള്‍ രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ. ഇലക്ട്രിക് അബ്ര ഗ്ലോബല്‍ വില്ലേജില്‍ നിന്ന് വൈകിട്ട് നാലു മുതല്‍ രാത്രി 11 വരെ അബ്ര സര്‍വീസ് ഉണ്ടാകും.രാജ്യത്തെ സേവന കേന്ദ്രങ്ങള്‍ ഇന്നു വൈകിട്ട് 4.30-ന് അടയ്ക്കും. ജനുവരി രണ്ടിനായിരിക്കും വീണ്ടും തുറക്കുക. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ ജനുവരി മൂന്നിന് തുറക്കും. ഉമ്മു റമൂല്‍, ദെയ്റ, അല്‍ ബര്‍ഷ, അല്‍ മനാറ, ആര്‍.ടി.എ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ക്ക് മാറ്റമില്ല. പതിവുപോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Most Popular