Thursday, July 29, 2021
Home Gulf ര​ണ്ട്​ മ​ല​യാ​ളി​ക​ള്‍​ക്കു​കൂ​ടി യു.​എ.​ഇ​യു​ടെ ഗോ​ള്‍​ഡ​ന്‍ വി​സ

ര​ണ്ട്​ മ​ല​യാ​ളി​ക​ള്‍​ക്കു​കൂ​ടി യു.​എ.​ഇ​യു​ടെ ഗോ​ള്‍​ഡ​ന്‍ വി​സ

ദു​ബൈ: യു.​എ.​ഇ ഗോ​ള്‍​ഡ​ന്‍ വി​സ സ്വന്തമാക്കി 2 മലയാളികൾകൂടി . സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും വ്യ​വ​സാ​യി​യു​മാ​യ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​ഫി അ​ഹ​മ്മ​ദ്, ഡോ​ക്​​ട​റും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ഇ.​കെ. മു​ഹ​മ്മ​ദ്‌ സാ​ജി​ദ് എ​ന്നി​വ​ര്‍​ക്കാ​ണ്​ ഗോ​ള്‍​ഡ​ന്‍ വി​സ ലഭിച്ചത്.

29 വ​ര്‍​ഷ​മാ​യി യു.​എ.​ഇ​യി​ലു​ള്ള അ​ഫി അ​ഹ​മ്മ​ദ്​ സ്മാ​ര്‍​ട്ട്​ ട്രാ​വ​ല്‍​സി​െന്‍റ​യും സി​ഗ്‌​നേ​ച്ച​ര്‍ ട്രാ​വ​ല്‍ ആ​ന്‍​ഡ് ടൂ​റി​സ​ത്തി​െന്‍റ​യും എം.​ഡി​യാ​ണ്.അ​ടു​ത്ത കാ​ല​ത്ത്​ ജീ​വ​ന​ക്കാ​രു​ടെ അ​മ്മ​മാ​ര്‍​ക്ക്​ ശ​മ്ബ​ള സ്​​കീം ഏ​ര്‍​പ്പെ​ടു​ത്തി. നാ​ല്​ വ​ര്‍​ഷം മു​മ്ബാ​ണ്​ ഡോ. ​മു​ഹ​മ്മ​ദ്​ സാ​ജി​ദ്​ യു.​എ.​ഇ സ​ര്‍​ക്കാ​റി​ന്​ കീ​ഴി​ലെ സ്വ​ദേ​ശി​ക​ള്‍​ക്കാ​യു​ള്ള ഇം​പീ​രി​യ​ല്‍ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ക്ഷ​ണ​പ്ര​കാ​രം അ​ബൂ​ദ​ബി​യി​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​റ്​ എ​ന്‍​ഡോ​ക്രി​നോ​ള​ജി​സ്​​റ്റാ​യി സേ​വ​നം തു​ട​ങ്ങി​യ​ത്. ചി​കി​ത്സ​യോ​ടൊ​പ്പം വി​ദ​ഗ്‌​ധ അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യ സാ​ജി​ദ് നി​ര​വ​ധി മെ​ഡി​ക്ക​ല്‍ പ​ഠി​താ​ക്ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ബൂ​ദ​ബി ഇം​പീ​രി​യ​ല്‍ ഹോ​സ്പി​റ്റ​ലി​ലെ സേ​വ​ന​ത്തി​നൊ​പ്പം ഖ​ലീ​ഫ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സീ​നി​യ​ര്‍ ക്ലി​നി​ക്ക​ല്‍ ലെ​ക്​​ച​റ​ര്‍ കൂ​ടി​യാ​ണ്. മു​ന്‍ മാ​ടാ​യി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍​റും ക​ണ്ണൂ​ര്‍ യൂ​നി​വേ​ഴ്സി​റ്റി മു​ന്‍ സെ​ന​റ്റ് അം​ഗ​വു​മാ​യി​രു​ന്ന പി.​ഒ.​പി. മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​നാ​ണ്.

Most Popular