Wednesday, September 22, 2021
Home Gulf കോവിഡില്‍ കേരളത്തിലേക്ക് മടങ്ങിയ മലയാളികള്‍ക്ക് കിട്ടാനുള്ളത് 1180 കോടിയെന്ന് പഠനം

കോവിഡില്‍ കേരളത്തിലേക്ക് മടങ്ങിയ മലയാളികള്‍ക്ക് കിട്ടാനുള്ളത് 1180 കോടിയെന്ന് പഠനം

തിരുവനന്തപുരം: കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് കിട്ടാനുള്ള ശമ്പള- ആനുകൂല്യ ഇനത്തില്‍ പെട്ട തൂക 1180 കോടിയോളം രൂപ വരുമെന്ന സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ്സ് സ്റ്റഡീസ് (CIMS). നടത്തിയ പഠനം.

പരിഭ്രാന്തരായി നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ മുടങ്ങി കിടന്ന ശമ്പളം, അത്രയും വര്ഷം തൊഴില്‍ചെയ്തതിന്റെ ആനുകൂല്യങ്ങള്‍, ഓവര്‍ ടൈം തുക, ലീവ് ആനുകൂല്യങ്ങള്‍ എന്നിവ വ്യാപകമായി വെട്ടികുറച്ചതായി കോവിഡ് പ്രതിസന്ധി മുതലെടുത്ത് വിദേശ രാജ്യങ്ങളിലെ കമ്പനികളും തൊഴില്‍ ദാതാക്കളും പരാതി ഉയര്‍ന്നിരുന്നു. തിരിച്ചു പോകാം എന്നു കരുതി നാട്ടിലെത്തിയ പലര്‍ക്കും ജോലിയിനി തുടരേണ്ടതില്ല എന്നും, വിസ ഇനി പുതുക്കി നല്‍കുന്നില്ല എന്നുമുള്ള അറിയിപ്പുകളാണ് കമ്പനിയില്‍ നിന്നും തൊഴില്‍ ദാതാക്കളില്‍ നിന്നും ലഭിച്ചത്.

തിരികെയെത്തിയ 3345 പ്രവാസി തൊഴിലാളികളില്‍ CIMS നടത്തിയ പഠനത്തില്‍ 397 തൊഴിലാളികള്‍ക്ക് 62 കോടിയില്‍പരം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

ജൂലൈ 15ലെ നോര്‍ക്ക റൂട്‌സ് കണക്കു പ്രകാരം വിദേശത്ത് നിന്ന് ജോലി നഷ്ടപെട്ടു തിരികെ വന്നവരുടെ എണ്ണം 10,98,334 വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതില്‍ 120,816 ഓളം പേര്‍ക്ക് അവരുടെ ശമ്പള വേതന ആനുകൂല്യങ്ങള്‍ കിട്ടാനുണ്ട്. അതില്‍ ഒരാള്‍ക്ക് ശരാശരി ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് കണക്കാക്കിയാല്‍ 1180 കോടി രൂപ വരും. എന്നാല്‍, യഥാര്‍ത്ഥ കണക്കുകളും ശരാശരി തുകയും ഇതിലും എത്രയോ കൂടുതലായിരിക്കും.

ഈ കണക്കുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി കാണണമെന്ന് നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. വന്ദേ ഭാരത് മിഷന്‍ വഴി നാട്ടിലെത്തിയ പ്രവാസികളില്‍ നിന്ന് ഇതിന്റെ യഥാര്‍ത്ഥ ചിത്രം കണക്കാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
ALSO WATCH

 

Most Popular