Friday, August 6, 2021
Home Gulf വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സി യുഎഇയിലേക്ക് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സി യുഎഇയിലേക്ക് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

കരിപ്പൂര്‍: വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സിയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. യുഎഇയിലേക്കു പോകാനെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്.

15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികളാണ് പിടിച്ചെടുത്തത്. സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാനി റിയാല്‍, യുഎഇ ദിര്‍ഹം എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. സിഐഎസ്എഫിന്റെ സഹായത്തോടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് കറന്‍സി കടത്ത് പിടികൂടിയത്.

Most Popular