Saturday, April 10, 2021
Home Gulf മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാള്‍ ജൂലൈ 31ന് എന്ന് സൗദി; അറഫാ സംഗമം 30ന്

മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാള്‍ ജൂലൈ 31ന് എന്ന് സൗദി; അറഫാ സംഗമം 30ന്

റിയാദ്: ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച്ച ആയിരിക്കുമെന്ന് സൗദി. ദുല്‍ഹജ്ജിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാല്‍ ജൂലൈ 22 ബുധനാഴ്ച, ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനം ജൂലൈ 30ന് വ്യാഴാഴ്ച്ച ആയിരിക്കും. തുടര്‍ന്ന് ജൂലൈ 31ന് ആയിരിക്കും ബലി പെരുന്നാള്‍.

അതേസമയം, കേരളത്തില്‍ ബലിപെരുന്നാള്‍ ഏത് ദിവസമാണെന്ന കാര്യത്തില്‍ ഖാദിമാര്‍ നാളെയാണ് തീരുമാനമെടുക്കുക. എന്നാല്‍, ദുല്‍ഹജ്ജ് 1 ബുധനാഴ്ച്ചയായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി അറിയിച്ചു. ജൂലൈ 20ന് തിങ്കള്‍ സൂര്യന്‍ അസ്തമിക്കുന്നതിന് 11മിനിറ്റ് മുന്‍പ് കേരളത്തില്‍ ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്നും, ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ദുല്‍കഅദ് 30പൂര്‍ത്തിയാക്കി ജൂലൈ 22ന് ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു.

Most Popular