Sunday, September 19, 2021
Home Gulf മക്കയില്‍ ഹജ്ജ് നിര്‍വഹിച്ചത് 58,518 പേ‍ര്‍

മക്കയില്‍ ഹജ്ജ് നിര്‍വഹിച്ചത് 58,518 പേ‍ര്‍

സൗദി അറേബ്യ: ഹജ്ജിന് അനുമതി ലഭിച്ച 60,000 പേരിൽ 58,518 തീർഥാടകരാണു ചടങ്ങ് നിർവഹിച്ചതെന്നു സൗദി അറിയിച്ചു. 25,702 വനിതകളും 32,816 പുരുഷന്മാരുമാണു പങ്കെടുത്തത് . ഭൂരിഭാഗം തീർഥാടകരും വ്യാഴാഴ്ച തന്നെ മക്ക വിട്ടിരുന്നു. ശേഷിച്ചവർ ഇന്നലെ മടങ്ങി. 2 വാക്സീനും സ്വീകരിച്ചവരായതിനാൽ തിരിച്ചെത്തിയ ഹാജിമാർ ക്വാറന്റീനിൽ പ്രവേശിക്കേണ്ടതില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവാരമില്ലാത്ത സേവനം നൽകിയ ഹജ് ഏജൻസികൾക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് ഹജ് മന്ത്രാലയം വ്യക്തമാക്കി. ചില ഏജൻസികൾ നൽകിയ ഭക്ഷണം രാജ്യത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

 

Most Popular