ദോഹ : സഫാരി ഗ്രൂപ്പ് ചെയര്മാന് മടപ്പാട്ട് അബൂബക്കറിന്റെ സഹോദരന് മലപ്പുറം, മാറഞ്ചേരി സ്വദേശി ഹംസ മടപ്പാട്ട് (58) അന്തരിച്ചു. മാറഞ്ചേരിയിലെ മടപ്പാട്ട് കുടുംബത്തിലെ പരേതനായ മടപ്പാട്ട് ഖാദറിന്റേയും ഖദീജയുടേയും മകനാണ്.
നീണ്ടകാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ദോഹയിലെ സഫാരി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഓസ്കാര്‍ അഡ്വെര്‍ടൈസിങ് കമ്ബനിയുടെ പങ്കാളിയായിരുന്നു. ഭാര്യ: സാഹിറ. മക്കള്‍: ഷിയാസ്, ഹസ്ന, സഫ്ന. മരുമക്കള്‍ ജിഷാര്‍, ഫിദാസ്.