Wednesday, May 12, 2021
Home Gulf ഖത്തറില്‍ വാഹനങ്ങളില്‍ സണ്‍റൂഫ് തുറന്നിടുന്നത് വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

ഖത്തറില്‍ വാഹനങ്ങളില്‍ സണ്‍റൂഫ് തുറന്നിടുന്നത് വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

ദോഹ: ഖത്തറില്‍ ചൂട് കുറഞ്ഞുവരുന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ സണ്‍റൂഫ് തുറന്നിടുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍.വാഹനങ്ങളുടെ സണ്‍റൂഫ് തുറന്ന അവസ്ഥയില്‍ യാത്രക്കാരുമായി വാഹനമോടിക്കുന്നത് അപകടകരമാണെന്ന് എച്ച്.എം.സി ട്രോമ സെന്ററിലെ ഹമദ് ഇഞ്ചുറി പ്രിവെന്‍ഷന്‍ പ്രോഗ്രാം മുന്നറിയിപ്പ് നല്‍കി. ചെറിയ കുട്ടികളുമായി തുറന്ന സണ്‍റൂഫില്‍ വാഹനമോടിക്കുന്നതാണ് ഏറ്റവും അപകടകരമെന്നും, ഗുരുതര പരിക്ക് മുതല്‍ മരണം വരെ ഇതിലൂടെ സംഭവിക്കാനിടയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

സണ്‍റൂഫ് തുറന്ന അവസ്ഥയില്‍ കുട്ടികള്‍ വാഹനത്തില്‍ നിന്നാണ് യാത്രയെങ്കില്‍ വാഹനം നിര്‍ത്തുന്ന സമയത്തോ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്ന സമയത്തോ താഴെ വീഴാമെന്നും, ഓടിക്കൊണ്ടിരിക്കെ ശരീരഭാഗങ്ങള്‍ പ്രത്യേകിച്ച് കൈ, തല എന്നിവ പുറത്താകുന്ന സാഹചര്യം അപകടം ക്ഷണിച്ചുവരുത്തുമെന്നും എച്ച്.ഐ.പി.പി വ്യക്തമാക്കി. മറ്റു വാഹനങ്ങള്‍, റോഡരികിലെ വസ്തുക്കള്‍, ചിലപ്പോള്‍ കാല്‍നടക്കാര്‍ എന്നിവയില്‍ കുട്ടികള്‍ ഇടിക്കാനും വാഹനങ്ങളില്‍നിന്ന് പുറത്തുവീഴാനും സാധ്യതയുണ്ടെന്നും ഇത്തരം പ്രവണതകളെ വിലക്കാത്ത രക്ഷിതാക്കളോടായി എച്ച്.ഐ.പി.പി അറിയിച്ചു.

Most Popular