യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞു തുടരുന്നു,പലയിടത്തും റെഡ് അലര്‍ട്ട്

ദുബായ് : യു എ ഇയില്‍ ദുബായ് നഗരം ഉള്‍പ്പെടെ പലയിടത്തും കനത്ത മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച കുറയുന്നതിനാല്‍ പലയിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ മേഖലയിലെല്ലാം രാവിലെ ഒന്‍പതര വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ എമിറേറ്റുകളില്‍ ഏതാനും ദിവസങ്ങളായി മൂടല്‍മഞ്ഞ് തുടരുകയാണ്. മലയോരമേഖലകളില്‍ കൂടുതലാണ്. ദുബായിലും അബുദാബിയിലും തണുപ്പു കൂടി. പാര്‍ക്കുകളിലും ബീച്ചുകളിലും എത്തുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാനും പലരും ശ്രദ്ധിക്കുന്നു.