Sunday, June 20, 2021
Home Gulf ഖത്തറിലെ വാഹന പരിശോധന കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി

ഖത്തറിലെ വാഹന പരിശോധന കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി

ദോഹ: രാജ്യത്തെ ഫഹാസ് വാഹന പരിശോധന കേന്ദ്രങ്ങളില്‍ വമ്പിച്ച തിരക്ക് മൂലം ജനങ്ങള്‍ പ്രയാസപ്പെടുന്നതായി പരാതി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ നിരവധി തവണ വിഷയം ഉന്നയിക്കപ്പെട്ടുവെങ്കിലും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഫഹാസ് പരിശോധന കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കൃത്യമായ സമയക്രമം നല്‍കാത്തതും പാലിക്കാത്തതുമാണ് പ്രശ്നമെന്നാണ് സൂചനകള്‍.

കൊവിഡ് പ്രശ്നത്തിന് ശേഷമാണ് ഇക്കാര്യം വളരെയധികം പരാതികള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ദോഹക്ക് പുറത്തെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഇതുമായി ബന്ധപെട്ട് ഏറ്റവും അധികം പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നത്.

ഇത്തരം ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടതായി വരികയോ പിന്നീട് ഇതേ സ്ഥലത്തേക്ക് തിരിച്ചെത്തേണ്ടതായി വരികയോ ചെയ്യേണ്ടി വരുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉടന്‍ പരിഹാരം കാണേണ്ടതാണെന്നും പ്രാദേശിക പത്രം വാഹന ഉടമകളെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Popular