Sunday, July 25, 2021
Home Gulf ഖത്തറിൽ കോവിഡ് രണ്ടാം ഘട്ടത്തിന് സാധ്യത; ജാഗ്രത കൈവിടരുതെന്ന് എച്ച്എംസി

ഖത്തറിൽ കോവിഡ് രണ്ടാം ഘട്ടത്തിന് സാധ്യത; ജാഗ്രത കൈവിടരുതെന്ന് എച്ച്എംസി

ദോഹ: ഖത്തറിൽ കോവിഡ്-19 രണ്ടാംഘട്ടത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) വിദഗ്ധർ മുന്നറിയിപ്പ് നൽകി. ലോകത്തെ മറ്റ് രാജ്യങ്ങളിൽ കോവിഡ് രണ്ടാം ഘട്ടം ഉണ്ടാകുന്നുവെന്നതിന്റെ സൂചനകൾ ലഭിക്കുന്നുണ്ട്. അതിനാൽ നിലവിൽ ആരോഗ്യവകുപ്പിന്റെ രോഗ പ്രതിരോധ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ക്രമേണയായി ഇളവുകൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും എല്ലാവരും മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രണത്തിന് തങ്ങളുടേതായ പങ്ക് വഹിക്കണമെന്നും സാമൂഹിക മാധ്യമത്തിലൂടെ എച്ച്എംസി വിദഗ്ധർ നടത്തുന്ന പ്രചാരണത്തിൽ പറഞ്ഞു.

കോവിഡ് വ്യാപനം കുറയ്ക്കാനുള്ള ഉത്തരവാദിത്വം പൊതുജനങ്ങളുടേത് കൂടിയാണെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലാമണി പറഞ്ഞു. ജോലിസ്ഥലത്ത് ആളുകൾ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ കോവിഡിന് ഫലപ്രദമായ ചികിത്സ കണ്ടു പിടിച്ചിട്ടില്ലെന്നും ഭാവിയിൽ ഫലപ്രദമായ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എച്ച്എംസിയിലെ വിദഗ്ധർ പറഞ്ഞു.

Most Popular