Sunday, August 1, 2021
Home Gulf സൗദി നാടക നടൻ മുഹമ്മദ് ഹംസ അന്തരിച്ചു

സൗദി നാടക നടൻ മുഹമ്മദ് ഹംസ അന്തരിച്ചു

ദുബായ്: സൗദി നാടക നടനും നാടകകൃത്തുമായ മുഹമ്മദ് ഹംസ ബുധനാഴ്ച അന്തരിച്ചു. 87 വയസായിരുന്നു. സൗദി നാടക പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളെന്ന നിലയിൽ ഈ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ആളാണ് ഹംസ.

മദീനയിൽ ജനിച്ചു വളർന്ന ഇദ്ദേഹം പിന്നീട് ജിദ്ദയിലേക്ക് താമസം മാറി. അവിടെ ഒരു സിവിൽ ഏവിയേഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്നു. തന്റെ ജീവിതകാലം മുഴുവൻ രാജ്യത്തെ നാടക അഭിവൃത്തിക്കായി സമർപ്പിച്ച ഹംസ നടൻ, നാടകകൃത്ത്, ടി വി സീരിയലുകളുടെ എഴുത്തുകാരൻ എന്നീ മേഖലകൾ കൈകാര്യം ചെയ്തു. ചില നാടകങ്ങളും അദ്ദേഹം നിർമിച്ചിട്ടുണ്ട്.

2013 ൽ ‘പീപ്പിൾ ഓഫ് ദി കൺട്രി’, 1989-ൽ ‘എ നൈറ്റ് ഓഫ് എസ്‌കേപ്പ്’ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച അദ്ദേഹം ‘അൽ സീർ സേലം’ എന്ന ടിവി സീരിയലിന്റെയും ഭാഗമായിരുന്നു.

അറബ് കലാരംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് 2006ൽ കെയ്റോ റേഡിയോ, ടെലിവിഷൻ ഫെസ്റ്റിവലിൽ ഹംസയെ ആദരിച്ചിരുന്നു. കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ഹംസയുടെ നിര്യാണത്തിൽ അനശോചനം രേഖപ്പെടുത്തി.

Most Popular