Saturday, April 17, 2021
Home Gulf കുവൈത്തില്‍ കോവിഡ് ചട്ടം മറന്നാല്‍ കടുത്ത ശിക്ഷയെന്ന് അധികൃതര്‍

കുവൈത്തില്‍ കോവിഡ് ചട്ടം മറന്നാല്‍ കടുത്ത ശിക്ഷയെന്ന് അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഘോഷങ്ങളുടെ മറവില്‍ നിയന്ത്രണം മറന്നാല്‍ കടുത്ത ശിക്ഷയെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ദേശീയ,വിമോചന ദിനാഘോഷങ്ങള്‍ ആസന്നമായിരിക്കെയാണ് മുന്നറിയിപ്പ്. വ്യാപാരസ്ഥാപനങ്ങള്‍ രാത്രി എട്ട് മുതല്‍ രാവിലെ അഞ്ചുവരെ പ്രവര്‍ത്തിപ്പിക്കരുതെന്ന നിബന്ധന നിര്‍ബന്ധമായും പാലിച്ചിരിക്കണം.ഇതിന് എതിരായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തടവും പിഴയും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ചുമത്തുമെന്ന് മന്ത്രാലയത്തിലെ മാധ്യമവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയ തൌഹീദ് അല്‍ കന്ദരി അറിയിച്ചു. വഴിയോരങ്ങളിലും മറ്റും പടക്കങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. ആഘോഷങ്ങളില്‍ പടക്കങ്ങള്‍ പാടില്ലെന്നുണ്ട്. നിയമം ലംഘിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണയുണ്ടാകും.
നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ എമര്‍ജന്‍സി നമ്പറില്‍ (112) അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ആഘോഷത്തിന്റെ പേരില്‍ കൂട്ടംകൂടുന്നതും നിയമവിരുദ്ധമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി

Most Popular