Wednesday, June 23, 2021
Home Gulf ഖത്തറില്‍ വില്ലയില്‍ പ്രവര്‍ത്തിച്ച അനധികൃത ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി

ഖത്തറില്‍ വില്ലയില്‍ പ്രവര്‍ത്തിച്ച അനധികൃത ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി

ദോഹ: ഖത്തറില്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയ നിയമങ്ങള്‍ ലംഘിച്ച് റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഭക്ഷ്യോത്പാദന കേന്ദ്രം അല്‍ വക്ര മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടി.
മുനിസിപ്പല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ ഓഫീസിലെ ആരോഗ്യ നിയന്ത്രണ വികസന സംഘത്തിന്റെ പങ്കാളിത്തത്തോടെ ആരോഗ്യ നിയന്ത്രണ വകുപ്പാണ് ലംഘനം കണ്ടെത്തിയത്.
കുടുംബങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയയില്‍ തൊഴിലാളികളെ പാര്‍പ്പിക്കുന്നത് നിയമ ലംഘനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റ് അധികൃതര്‍ പിടിച്ചെടുത്തത്.
വില്ലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. പരിശോധന സംഘം കണ്ടുകെട്ടിയ വസ്തുക്കള്‍ നശിപ്പിക്കുകയും കുറ്റവാളികള്‍ക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുകയും ചെയ്തു. രാജ്യത്ത് ഇത്തരം അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യോത്പാതന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്.

Most Popular