Sunday, August 1, 2021
Home Gulf Bahrain ബഹ്റൈനിൽ ഹിന്ദു ദൈവങ്ങളുടെ പ്രതിമ തകർത്ത സ്ത്രീക്കെതിരേ കേസെടുത്തു

ബഹ്റൈനിൽ ഹിന്ദു ദൈവങ്ങളുടെ പ്രതിമ തകർത്ത സ്ത്രീക്കെതിരേ കേസെടുത്തു

മനാമ: വ്യാപാരസ്ഥാപനത്തിലെത്തി ഹിന്ദു ദൈവങ്ങളുടെ പ്രതിമകൾ തകർത്ത സ്ത്രീക്കെതിരേ ബഹ്റൈൻ പോലീസ് കേസെടുത്തു. ഇവർ പ്രതിമകൾ തകർക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടപടിയെടുക്കുകയായിരുന്നു.

ജുഫൈറിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് വച്ചതായിരുന്നു പ്രതിമകൾ. സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ രണ്ട് സ്ത്രീകളിലൊരാൾ ഇവ തകർക്കുകയായിരുന്നു. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറലാണ് 54കാരിയായ സ്ത്രീക്കെതിരേ നടപടിയെടുത്ത കാര്യം അറിയിച്ചത്. വ്യാപാരസ്ഥാപനത്തിൽ നാശനഷ്ടം വരുത്തിയതിനും ഇതര മതവിശ്വാസത്തെ അപമാനിച്ചതിനുമാണ് കേസ്.

Most Popular