Friday, July 30, 2021
Home Gulf കുവൈത്തില്‍ കഴിഞ്ഞവര്‍ഷം 10,000 പേര്‍ അറസ്റ്റിലായി

കുവൈത്തില്‍ കഴിഞ്ഞവര്‍ഷം 10,000 പേര്‍ അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിവിധ കേസുകളിലായി 10,000 പേര്‍ അറസ്റ്റിലായി. വിദേശികളും സ്വദേശികളും ഉള്‍പ്പെടെയാണ് ഇത്രയും പേര്‍ പിടിയിലായത് . ഇവരില്‍ അമ്പതോളം പേര്‍ കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളിലും 45 പേര്‍ പൊതു മുതല്‍ ദുരുപയോഗം ചെയ്ത കേസിലും പ്രതികളാണ് 120 പേരെ സായുധ കവര്‍ച്ച, ബലാത്സംഗം എന്നീ കേസുകളിലും പിടികൂടി . കൈക്കൂലി കേസില്‍ 18 പേരെയും മന്ത്രവാദ കേസില്‍ 13 പേരെയും അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റില്‍ ആയത് ഇഖാമ, തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ടാണ്.അതിനുശേഷം വരുന്നത് മോഷണം, കവര്‍ച്ച കേസുകളാണ്. ഭിക്ഷാടനം നടത്തിയതിനും ഏതാനും പേര്‍ പിടിയിലായി. മദ്യം, മയക്കുമരുന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയതിന് ഏതാനും പേര്‍ അറസ്റ്റിലായി.ഏഴായിരത്തോളം കേസുകളാണ് ആകെ ചുമത്തിയിരിക്കുന്നത്.

 

Most Popular