Wednesday, June 23, 2021
Home Gulf ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത് 1,207 പേര്‍ക്കെതിരെ; ഇന്ന് 111 പേര്‍ കൂടി പിടിയില്‍

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത് 1,207 പേര്‍ക്കെതിരെ; ഇന്ന് 111 പേര്‍ കൂടി പിടിയില്‍

ദോഹ: നിയമം കര്‍ശനമാക്കിയിട്ടും ഖത്തറില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം വര്‍ധിക്കുന്നു. ഇന്നും മാസ്‌ക് ധരിക്കാതെ 111 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കോവിഡ്-19 പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ അധികാരികളും നിരന്തരം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മാസ്‌ക് ധരിക്കാത്തതിന് ഇതുവരെ 1,207 പേരെയും വാഹനത്തിനുള്ളിലെ ആളുകളുടെ പരിധി പാലിക്കാത്തതിന് 58 പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കൊറോണ വൈറസ് സമൂഹത്തില്‍ വ്യാപിക്കുന്നത് തടയാന്‍ എല്ലാവരും ഒരേപോലെ സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു

Most Popular