Thursday, August 5, 2021
Home Gulf ഖത്തറിൽ ഈ ആഴ്ച ജുമുഅ നമസ്‌കാരത്തിന് 150 പള്ളികൾ കൂടി തുറക്കും

ഖത്തറിൽ ഈ ആഴ്ച ജുമുഅ നമസ്‌കാരത്തിന് 150 പള്ളികൾ കൂടി തുറക്കും

ദോഹ: രാജ്യത്ത് കോവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തുന്ന നാലാംഘട്ട ഇളവുകളുടെ ഭാഗമായി പുതുതായി 150 പള്ളികൾ കൂടി ജുമുഅ നമസ്‌കാരത്തിന് തുറന്നു നൽകും. അവ്ഖാഫ് മന്ത്രാലയമാണ് പുതുതായി ജുമുഅ നമസ്‌കാരത്തിന് വേണ്ടി തുറക്കുന്ന പള്ളികളുടെ പട്ടിക പുറത്തിറക്കിയത്.

രാജ്യത്ത് ജുമുഅ നമസ്‌കാരത്തിന് പള്ളികളുടെ അഭാവം വലിയ തോതിലുണ്ടെന്ന് നേരത്തെ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആഴ്ച മുതൽ തന്നെ പുതുതായി പള്ളികൾ അനുവദിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Most Popular