Saturday, July 24, 2021
Home Gulf ഖത്തറിൽ മുഷൈറബ് ട്രാം 30 ശതമാനം ശേഷിയിൽ പുനരാരംഭിച്ചു

ഖത്തറിൽ മുഷൈറബ് ട്രാം 30 ശതമാനം ശേഷിയിൽ പുനരാരംഭിച്ചു

ദോഹ: ഖത്തറിൽ കോവിഡ് ആരംഭത്തിൽ നിർത്തി വെച്ചിരുന്ന ട്രാം പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി മുഷൈറബ് പ്രോപ്പർട്ടീസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കോവിഡ് പശ്ചാത്തലത്തിൽ ട്രാം ഉപയോഗിക്കുന്ന ആളുകൾ പിന്തുടരേണ്ട സുരക്ഷാ മുൻകുതൽ നടപടികളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു.

ഫേസ് മാസ്‌ക് നിർബന്ധമായും ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇഹ്തിറാസ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ്, ട്രാമിൽ കയറുന്നതിന് മുമ്പ് ശരീര താപനില പരിശോധിക്കുക എന്നിവയാണ് സുരക്ഷാ മുൻകരുതലുകൾ. മുൻകരുതൽ നടപടികളുടെ ഭാഗമായി ട്രാമിന്റെ ശേഷിയുടെ 30 ശതമാനം ആളുകളെ മാത്രമേ നിലവിൽ അനുവദിച്ചിട്ടുള്ളൂ.

കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച ട്രാം എല്ലാ എം.ഡി.ഡിയെയും പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്. ട്രാം പ്രവർത്തനം പുനരാരംഭിക്കുന്നത് മുഷൈറബ് ഡൗൺടൗൺ ദോഹ സന്ദർശിക്കുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകും.

Most Popular