Saturday, July 31, 2021
Home Gulf വന്ദേ ഭാരത് മിഷൻ ആറാം ഘട്ടം: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 21 വിമാനങ്ങൾ കൂടി

വന്ദേ ഭാരത് മിഷൻ ആറാം ഘട്ടം: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 21 വിമാനങ്ങൾ കൂടി

മസ്‌കത്ത്: സെപ്തംബർ ഒന്നിന് ആരംഭിക്കുന്ന വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. നേരത്തെ സർവീസ് നടത്തിയ പോലെ, യാത്ര ചെയ്യേണ്ടവരുടെ വിവരങ്ങൾ എംബസിക്ക് ലഭിക്കുന്ന മുറയ്ക്കായിരിക്കും അന്തിമരൂപം നൽകുക.

https://forms.gle/V1ueBAzUD7VqDU2g9 എന്ന ലിങ്ക് തുറന്നാൽ ലഭിക്കുന്ന ഓൺലൈൻ ഫോമിൽ യാത്രയുടെ വിശദാംശങ്ങളും സ്ഥിരീകരണവും നൽകണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരെ എയർ ഇന്ത്യ ടിക്കറ്റ് ബുക്കിംഗിനായി നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും.

ഓൺലൈൻ ഫോമിൽ രജിസ്റ്റർ ചെയ്ത ശേഷം യാത്രക്കാർക്ക് റൂവിയിലെയും വട്ടായയിലെയും എയർ ഇന്ത്യ ഓഫീസുകളെ സമീപിച്ച് ഫസ്റ്റ് കം ഫസ്റ്റ് സെർവ് അടിസ്ഥാനത്തിൽ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്.

ഇങ്ങനെ ചെയ്താലും ആദ്യ പരിഗണന മെഡിക്കൽ എമർജൻസി കേസുകൾ, ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യൻ പൗരന്മാർക്കും തന്നെയായിരിക്കും.

ടിക്കറ്റിന്റെ നിരക്ക് യാത്രക്കാർ തന്നെ വഹിക്കണം. എല്ലാ യാത്രക്കാരും യാത്രയുടെ മുഴുവൻ വ്യവസ്ഥകളും അംഗീകരിക്കേണ്ടതുണ്ട്. ഇന്ത്യയിലെത്തിയാൽ നിരീക്ഷണത്തിൽ പോകാനുള്ള എല്ലാ മുൻകരുതലുകളും ഉൾപ്പെടുത്തിയ ശേഷം വിമാനത്തിൽ കയറുന്നതാവും ഉചിതം.

Most Popular