Saturday, June 19, 2021
Home Gulf സൗദിക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി ഇന്ത്യ; ഒരാഴ്ചക്കുളളില്‍ 30 ലക്ഷം ഡോസുകള്‍ നല്‍കിയേക്കും

സൗദിക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി ഇന്ത്യ; ഒരാഴ്ചക്കുളളില്‍ 30 ലക്ഷം ഡോസുകള്‍ നല്‍കിയേക്കും

ന്യൂഡല്‍ഹി: സൗദി അറേബ്യക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും മരുന്നു കമ്പനിയായ അസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന വാക്സീനാണ് നല്‍കുക. ഒരാഴ്ചയ്ക്കുള്ളില്‍ 5.25 യു.എസ് ഡോളര്‍ നിരക്കില്‍ 30 ലക്ഷം ഡോസുകളാണ് സൗദിക്കു നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2.4 മില്യണ്‍ ഡോസുകളാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനശേഷം. ഇതു മാര്‍ച്ച് അവസാനത്തോടെ 30 ശതമാനം വര്‍ധിപ്പിക്കും. അതേസമയം, യൂറോപ്പിലേക്ക് വാക്സീന്‍ അയയ്ക്കില്ലെന്നും അങ്ങനെ ചെയ്താല്‍ ഇന്ത്യയിലെയും ആഫ്രിക്കയിലെയും വാക്സീന്‍ വിതരണത്തെ ബാധിക്കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവല്ല റോയിട്ടേഴ്സിനോടു പറഞ്ഞു. ഒരാഴ്ച മുതല്‍ പരമാവധി 10 ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ ഡോസുകള്‍ സൗദിയിലേക്ക് കയറ്റി അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയിലേക്കും 5.25 യു.എസ് ഡോളര്‍ നിരക്കിലാണ് 1.5 മില്യണ്‍ വാക്സിനുകള്‍ അയയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്സ്ന്‍ ഡോസുകള്‍ കയറ്റി അയച്ചിരുന്നു. അഞ്ച് യു.എസ് ഡോളര്‍ എന്ന നിരക്കിലാണ് ബ്രസീല്‍ വാക്സീന്‍ വാങ്ങിയത്

Most Popular