Sunday, September 19, 2021
Home Gulf കുവൈത്തിലേക്കുള്ള പ്രവേശനത്തിന് കാത്തിരിപ്പ് നീളും

കുവൈത്തിലേക്കുള്ള പ്രവേശനത്തിന് കാത്തിരിപ്പ് നീളും

കുവൈത്ത്: ഓഗസ്റ്റ് 1 മുതൽ വിദേശികൾക്ക് കുവൈത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള അനുമതി ലഭ്യമാവുമെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. കുവൈത്തിലേക്ക് വരാനുള്ളവർ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് കുറച്ചുകൂടി കാത്തിരിക്കുന്നതാകും ഉചിതമെന്ന് എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുമായി നടത്തിയ ചർച്ചയിൽ അവർ വ്യക്തമാക്കിയതും ഇതേ നിലപാടാണെന്നും സ്ഥാനപതി പറഞ്ഞു. കോവിഷീൽഡ് വാക്സീൻ ആസ്ട്രസെനക എന്നപേരിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ആസ്‌ട്രസെനക വാക്സീൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഒരു പ്രയാസവും നേരിടേണ്ടിവരില്ല. സർട്ടിഫിക്കറ്റിലെ ക്യു‌ആർ കോഡ് സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഇപ്പോഴും നേരിടുന്നുണ്ട്.

കുവൈത്ത് ആരോഗ്യമന്ത്രാലയം ആപ്പിൽ റജിസ്റ്റർ ചെയ്ത പലർക്കും വിവരം ലഭിക്കാത്തത് റജിസ്റ്റർ ചെയ്തവരുടെ ബാഹുല്യത്തെതുടരുന്നുള്ള കാലതാമസം കൊണ്ടാണ് എന്നും . അംഗീകരിച്ചാലും നിരാകരിച്ചാലും മറുപടി ലഭിക്കും. അതിനാൽ മറുപടി ലഭിക്കുംവരെ ആശങ്കപ്പെടേണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

യാത്ര സംബന്ധിച്ച സംശയ ദൂരീകരണത്തിന് എംബസിയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ൨൪ മണിക്കൂർ സേവനം എന്ന നിലയിലാണ് ഇവ പ്രവർത്തിക്കുന്നത് . ഏതെങ്കിലും കാരണത്താൽ വിമാനത്താവളത്തിൽ കുടുങ്ങുന്നവർ `റാപിഡ് റെസ്പോൺസ് ടീമു`മായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

Most Popular