Saturday, July 24, 2021
Home Gulf കള്ളനോട്ടുമായി ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയിലായി

കള്ളനോട്ടുമായി ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയിലായി

കുവൈത്ത് സിറ്റി: മണി എക്‌സ്‌ചേഞ്ച് സെന്ററില്‍ കള്ളനോട്ട് മാറാനെത്തിയ ഇന്ത്യക്കാരനായ യുവാവ് കുവൈത്തില്‍ പോലീസ് പിടിയിലായി. 200 കെഡിയുടെ വ്യാജനോട്ട് കൈവശം വെച്ച യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

നാട്ടിലേക്ക് പണമയക്കാന്‍ സെന്ററിലെത്തിയ യുവാവ് നല്‍കിയ നോട്ടുകളില്‍ സംശയം തോന്നിയ ജീവനക്കാരന്‍ രഹസ്യമായി സഹപ്രവര്‍ത്തകരെ അറിയിക്കുകയും മണി ഡിറ്റക്ടറിന്റെ സഹായത്തോടെ കള്ളനോട്ട് ആണെന്ന് കണ്ടെത്തുകയുമായിരുന്നു.

അതേസമയം, നോട്ടുകള്‍ മാറി നല്‍കാന്‍ സന്നദ്ധനായ യുവാവിനെ അതിന് അനുവദിക്കാതെ കേസുമായി മുമ്പോട്ട് പോകാന്‍ മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Most Popular