Sunday, July 25, 2021
Home Gulf ഇന്ത്യൻ മീഡിയാ ഫോറത്തിന്  പുതിയ ഭാരവാഹികൾ

ഇന്ത്യൻ മീഡിയാ ഫോറത്തിന്  പുതിയ ഭാരവാഹികൾ

ഇന്ത്യൻ മീഡിയാ  ഫോറം പുതിയ  ഭാരവാഹികളായി  താഴെപറയുന്നവരെ  തെരഞ്ഞെടുത്തു. പി സി സൈഫുദ്ധീൻ (മീഡിയാ  വൺ ) പ്രസിഡണ്ട് , ഐ എം എ റഫീക്ക് ( കേരളശബ്ദം, വീക്ഷണം ) – ജനറൽ സെക്രട്ടറി , ഷഫീക്ക് അറക്കൽ ( മംഗളം ) ട്രഷറർ,   മുഹമ്മദ് അലി ( ഗൾഫ് ടൈംസ് ) വൈസ് പ്രസിഡണ്ട് , നൗഷാദ് പേരോട് ( മിഡിൽ ഈസ്റ്റ് ചന്ദ്രിക ) സെക്രട്ടറി ,എന്നിവർ  ഭാരവാഹികളായും  അഹമ്മദ് പാതിരിപ്പറ്റ ( സുപ്രഭാതം ) , പ്രദീപ് മേനോൻ ( അമൃത ടി വി ) ,അഹമ്മദ്‌കുട്ടി ( ദേശാഭിമാനി ),   പ്രവർത്തക സമിതി അംഗങ്ങൾ  എന്നിവരടങ്ങുന്നതാണ് 2021  – 2022  ലേക്ക് തെരഞ്ഞെടുക്കപ്പെട്ട  ഐ എം എഫ് പുതിയ  ഭരണ സമിതി .

ഐ എം എഫ് ജനറൽ ബോഡി യോഗം  സ്‌കിൽസ്  ഡെവലപ്പ്‌മെന്റ് സെന്ററിൽ  പ്രസിഡണ്ട് അഷ്‌റഫ്  തുണേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന്    ജനറൽ സെക്രെട്ടറി ഐ എം ഏ റഫീക്ക് അവതരിപ്പിച്ച    2018  – 2021  ജൂൺ 15  വരെയുള്ള പ്രവർത്തന റിപ്പോർട്ടും , ട്രഷറർ  ഷഫീക്ക്  അറക്കൽ  അവതരിപ്പിച്ച  സാമ്പത്തീക റിപ്പോർട്ടും ചർച്ച ചെയ്ത് പാസ്സാക്കി . സാദിക്ക് ചെന്നാടൻ .പ്രദീപ് മേനോൻ , അഹമ്മദ് കുട്ടി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു  ഐ എം എ  റഫീക്ക് സ്വാഗതവും , സെക്രട്ടറി  ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു .
.ഓമനക്കുട്ടൻ  അവതരിപ്പിച്ച പാനൽ  ജനറൽ  ബോഡി ഐക്യകണ്ഠേന  അംഗീകരിക്കുകയും  പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുപ്പ് യോഗം നിയന്ദ്രിച്ച   റിട്ടേണിങ് ഓഫീസർ അഷ്‌റഫ് തൂണേരി   പ്രഖ്യാപിക്കുകയും  ചെയ്തു ..
പുതിയ പ്രസിഡണ്ടും  മറ്റു ഭാരവാഹികളും സംഘടനാ ചുമതല ഏറ്റെടുത്തു . . പ്രസിഡണ്ട്  പി സി സൈഫുദ്ധീൻ  എല്ലാ അംഗങ്ങളുടെയും പിന്തുണ അഭ്യര്ഥിച്ചു്  സംസാരിച്ചു .

Most Popular