Thursday, July 29, 2021
Home Gulf ഇന്ത്യക്കാര്‍ക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാം

ഇന്ത്യക്കാര്‍ക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാം

ദുബായ്: ഇന്ത്യക്കാര്‍ക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാം. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദര്‍ശക വിസയുള്‍പ്പെടെ ഇതില്‍ പരിഗണിക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി ട്വിറ്ററിലൂടെ അറിയിച്ചു. 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രയ്ക്ക് നിര്‍ബന്ധമാണ്.

വന്ദേ ഭാരത് മിഷന്‍ പദ്ധതിയിലൂടെ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ യാത്രാനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഏതെങ്കിലും തരത്തിലുള്ള യുഎഇ വിസ കൈവശമുള്ള ഇന്ത്യക്കാര്‍, യുഎഇ പൗരന്മാര്‍, യുഎഇയിലേക്ക് പ്രവേശിക്കാന്‍ ഐസിഎ അംഗീകാരമുള്ള യുഎഇ റസിഡന്റ് പെര്‍മിറ്റുള്ളവര്‍ എന്നിവര്‍ക്കും മടങ്ങാനാകും.

”ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വളരെ സന്തോഷമുണ്ട്, അതനുസരിച്ച് ഇന്ത്യന്‍, യുഎഇ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സാധുവായ യുഎഇ വിസ കൈവശമുള്ള ഏത് ഇന്ത്യന്‍ പൗരനെയും ഇപ്പോള്‍ കൊണ്ടുപോകാന്‍ കഴിയും” എന്നായിരുന്നു യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറിന്റെ ട്വീറ്റ്.

അതേസമയം, തിങ്കളാഴ്ച രാത്രി വരെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് വിവിധ കമ്പനികളിലെ എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അംബാസഡര്‍ കപൂറിന്റെ ട്വീറ്റിന് പിന്നാലെ യുഎഇയിലേക്ക് പോകാമോ എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ചോദിച്ചുകൊണ്ട് രംഗത്തെത്തിയ വ്യക്തിയോട് ഔദ്യോഗിക നിര്‍ദേശം ലഭിച്ചില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ പുതിയ വിവരങ്ങള്‍ ലഭിച്ചാലുടന്‍ അറിയിക്കുമെന്നും കമ്പനി പറഞ്ഞു.

Most Popular