Monday, May 10, 2021
Home Gulf ഇന്ത്യന്‍ സന്ദര്‍ശക വിസ ഉടമകള്‍ക്ക് യുഎഇയിലേക്ക് പോകാന്‍ ഉടന്‍ അവസരമൊരുങ്ങും

ഇന്ത്യന്‍ സന്ദര്‍ശക വിസ ഉടമകള്‍ക്ക് യുഎഇയിലേക്ക് പോകാന്‍ ഉടന്‍ അവസരമൊരുങ്ങും

ദുബായ്: ‘എയര്‍ ബബിള്‍’ കരാറിന്റെ തീരുമാനം അന്തിമമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ക വിസക്കാര്‍ക്ക് ഉടന്‍ യുഎയിലെത്താം. ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കരാര്‍.

ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുന്നതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്താനാകുമെന്നും ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ഇന്നലെ ട്വീറ്റ് ചെയ്തു.

യുഎഇയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്ദര്‍ശന വിസ ഉടമകളെ പ്രത്യേകിച്ച് തൊഴില്‍ അന്വേഷകരെ നിലവിലെ സാഹചര്യത്തില്‍ യുഎഇയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ആഴ്ച കപൂര്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിനു ശേഷം യുഎഇ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ നല്‍കാന്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അത്യവശ്യക്കാര്‍ക്ക് യുഎഇയിലേക്ക് പോകാന്‍ പരിഗണന നല്‍കണമെന്ന് എംബസി ഇന്ത്യന്‍ അധികാരികളോട് ശുപാര്‍ശ ചെയ്തിരുന്നു.

സന്ദര്‍ശക വിസയിൽ യുഎഇയിലേക്ക് വരാന്‍ ശ്രമിച്ച രണ്ട് പേരെ ഇന്ത്യയിലെ  വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ വന്ദേ ഭാരത് പദ്ധതിയിലൂടെ യുഎഇ റസിഡന്‍സ് വിസയുള്ള യാത്രക്കാരെ മാത്രമാണ് എയര്‍ലൈന്‍സ് അനുവദിക്കുന്നത്.

Most Popular