Wednesday, May 12, 2021
Home Gulf സന്ദർശക വിസയിൽ ഇന്ത്യക്കാർ ദുബായിലെത്താൻ തുടങ്ങി

സന്ദർശക വിസയിൽ ഇന്ത്യക്കാർ ദുബായിലെത്താൻ തുടങ്ങി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസ ഉടമകൾ യാതൊരു തടസ്സങ്ങളുമില്ലാതെ ദുബായിലെത്താൻ തുടങ്ങി. വിസകളും എയർ ടിക്കറ്റുകളും ഒരു പ്രശ്‌നവുമില്ലാതെ ലഭിക്കുന്നുണ്ടെന്ന് വിവിധ യാത്രക്കാരും ട്രാവൽ ഏജൻസികളും പറഞ്ഞു. കോവിഡ് 19 ഭീതിയിൽ സന്ദർശക വിസാ യാത്രക്കാരുടെ യാത്ര ഇന്ത്യ താത്കാലികമായി നിർത്തി വെച്ചിരുന്നു.

പ്രിയപ്പെട്ടവരെ കാണാനെത്തുന്നവരും വിദ്യർഥികളുമാണ് തങ്ങൾ സന്ദർശക വിസ എടുക്കാൻ സഹായിച്ചവരിൽ ഭൂരിപക്ഷവുമെന്ന് സ്മാർട്ട് ട്രാവൽസ് മാനേജിംഗ് ഡയറക്ടർ അഫി അഹമ്മദ് ഖലീജ് ടൈംസിനോട് പറഞ്ഞു.

കഴിഞ്ഞ ജൂലൈ ആറ് മുതൽ തന്നെ ദുബായ് ടൂറിസ്റ്റ് വിസ നൽകാൻ തുടങ്ങിയിരുന്നു. ഷാർജയും അബുദാബിയും ആഗസ്റ്റ് ഒമ്പത് മുതലും. ആഗസ്റ്റ് 12ന് കണ്ണൂരിൽ നിന്ന് ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത സന്ദർശക വിസ യാത്രക്കാരൻ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ദുബായിൽ എത്തിയെന്നും അഹമ്മദ് പറഞ്ഞു.

ഇന്ത്യയിൽ മംഗലാപുരത്തെ യെനെപോയ ഡെന്റൽ കോളജിലെ വിദ്യാർഥിനിയായ നജ്മ സാദിഖിന് മാസങ്ങൾക്ക് ശേഷം ദുബായിലെ മാതാപിതാക്കളുടെ അടുത്തെത്താൻ കഴിഞ്ഞു. ആഗസ്റ്റ് 12ന് സന്ദർശന വിസയിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ കണ്ണൂരിൽ നിന്ന് ദുബായിലെത്തിയതായി നജ്മ പറഞ്ഞു.

സമാനസ്ഥിതിയിൽ മാർച്ച് മുതൽ തന്റെ രണ്ട് പെൺമക്കളോടൊപ്പം മുംബൈയിൽ കുടുങ്ങിയ ദുബായ് നിവാസിയായ ശ്രദ്ധ സല്ലയ്ക്ക് വ്യാഴാഴ്ച ദുബായിൽ തിരിച്ചെത്താൻ കഴിഞ്ഞു. ശ്രദ്ധയ്ക്ക് റെസിഡൻസ് വിസയുണ്ട്. എന്നാൽ കുട്ടികളെ കൊണ്ടു പോകാൻ സന്ദർശക വിസ എടുക്കണമായിരുന്നു. അതിനാലാണ് മുംബൈയിൽ കുടുങ്ങിയത്.

Most Popular