News Flash
X
വ്യവസായ ഉടമസ്ഥാവകാശം; മലയാളികള്‍ക്ക് പ്രതീക്ഷയേകി യു.എ.ഇയുടെ പുതിയ തീരുമാനം

വ്യവസായ ഉടമസ്ഥാവകാശം; മലയാളികള്‍ക്ക് പ്രതീക്ഷയേകി യു.എ.ഇയുടെ പുതിയ തീരുമാനം

personTF access_timeThursday November 26, 2020
HIGHLIGHTS
യു.എ.ഇയില്‍ 100% ഉടമസ്ഥാവകാശമുള്ള വ്യവസായം തുടങ്ങാമെന്ന ഉത്തരവിനെ പ്രതീക്ഷയോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്

അബുദാബി: യു.എ.ഇയില്‍ 100% ഉടമസ്ഥാവകാശമുള്ള വ്യവസായം തുടങ്ങാമെന്ന ഉത്തരവിനെ പ്രതീക്ഷയോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്. സ്വന്തം പേരില്‍ പുതിയ കമ്പനി തുടങ്ങാനും, നിലവിലുള്ള കമ്പനികളെ ഈ രീതിയിലേക്കു മാറ്റാനുമുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

20 ലക്ഷം മുതല്‍ 10 കോടി ദിര്‍ഹം വരെ മുതല്‍ മുടക്കാന്‍ സാധിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉല്‍പാദനം, കാര്‍ഷികം, നിര്‍മാണം, സേവനം, ആരോഗ്യം, വിദ്യാഭ്യാസം, കല, കായികം, ഗതാഗതം, വ്യോമയാനം, ബഹിരാകാശം എന്നിങ്ങനെ 122 മേഖലകളിലാണ് 100% ഉടമസ്ഥാവകാശം ലഭിക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്.

SHARE :
folder_openTags
content_copyCategory