Tuesday, September 21, 2021
Home Gulf വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന രാജ്യക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനുമായി ഒമാൻ

വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന രാജ്യക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനുമായി ഒമാൻ

മസ്കറ്റ്: വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന രാജ്യക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനുമായി ഒമാൻ. ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും 2021 ഓഗസ്റ്റ് 17 മുതൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തിയതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു . ഈ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന ഒമാൻ പൗരന്മാരുൾപ്പടെ മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമാണ്. ഈ തീരുമാനം 2021 ഓഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 12 മണിമുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള 14 ദിവസങ്ങൾക്കിടിയിൽ ഈ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ തീരുമാനം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടിട്ടുണ്ട്.

Most Popular