Sunday, July 25, 2021
Home Gulf ഐപിഎൽ: ഷാർജയിലെ ആദ്യ മത്സരം ചൊവ്വാഴ്ച നടക്കും

ഐപിഎൽ: ഷാർജയിലെ ആദ്യ മത്സരം ചൊവ്വാഴ്ച നടക്കും

ഷാർജ: ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിലെ ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചുള്ള ആദ്യ മത്സരം ചൊവ്വാഴ്ച നടക്കും.

നവീകരിച്ച സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷാ വിലയിരുത്തി. ഷാർജയിലെ ആദ്യ മത്സരം നടക്കുന്നത് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ്. ഒക്ടോബർ 12ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരമായിരിക്കും ഇവിടെ നടക്കുക. 23ന് ചെന്നൈ സൂപ്പർ കിങ്സ്- മുംബൈ ഇന്ത്യൻസ് ടീം മത്സരവുമായിരിക്കും.

ഷാർജ സ്റ്റേഡിയത്തിൽ എത്തിയ ജയ് ഷായെ ബുഖാദീർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സിഇഒയുമായ വലീദ് ബുഖാദിർ സ്വീകരിച്ചു.

Most Popular