Tuesday, May 11, 2021
Home Gulf ഇസ്ലാമിക് ന്യൂ ഇയർ: ദുബായിൽ നാളെ പാർക്കിംഗ് സൗജന്യം

ഇസ്ലാമിക് ന്യൂ ഇയർ: ദുബായിൽ നാളെ പാർക്കിംഗ് സൗജന്യം

ദുബായ്: ഇസ്ലാമിക് പുതുവർഷാരംഭമായ നാളെ അവധി പ്രഖ്യാപിച്ചതിനാൽ ദുബായിലെ എല്ലാ പൊതുപാർക്കിംഗും മൾട്ടി-സ്റ്റോർ പാർക്കിംഗ് ഒഴികെ) സൗജന്യമായിരിക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

തിങ്കളാഴ്ച മുതൽ താരിഫ് പുനരാരംഭിക്കും.

കൂടാതെ, മെട്രോ റെഡ് ലൈൻ സ്റ്റേഷനുകൾ നാളെ പുലർച്ചെ അഞ്ച് മുതൽ അർധരാത്രി 12 വരെയും ഗ്രീൻ ലൈൻ സ്റ്റേഷനുകൾ രാവിലെ 5.30 മുതൽ അർധരാത്രി വരെയും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാവിലെ ആറ് മണി മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്നു വരെ ട്രാം പ്രവർത്തിക്കും.

Most Popular