Tuesday, May 11, 2021
Home Gulf യുഎഇ കിരീടാവകാശിയെ ഇസ്രായേലിലേയ്ക്ക് ക്ഷണിച്ച് പ്രസിഡന്റ്

യുഎഇ കിരീടാവകാശിയെ ഇസ്രായേലിലേയ്ക്ക് ക്ഷണിച്ച് പ്രസിഡന്റ്

ജെറുസലേം: യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ-നഹ്യാനെ ഇസ്രയലിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് റുവെൻ റിവ്‌ലിൻ. യുഎഇയുമായുള്ള സമാധാന കരാറിനു പിന്നാലെയാണ് പ്രസിഡന്റ് യുഎഇയിലേക്ക് അയച്ച സന്ദേശം ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും പ്രതീക്ഷ പ്രകടിപ്പിക്കുന്ന ഒരു കത്ത് താൻ അയച്ചതായി അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

യുഎഇയുമായുള്ള ബന്ധം ഭാവിയിൽ മറ്റ് അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിവ്‌ലിൻ കത്തിൽ പറഞ്ഞു. ഭാവിതലമുറ പുതിയ സമാധാന കരാറിനെ വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയുമായുള്ള ബന്ധം ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Popular