Monday, April 12, 2021
Home Gulf യുഎഇയിൽ വന്നുപോകുന്ന ഇസ്രയേൽ വിമാനങ്ങൾക്ക് ബഹ്‌റൈൻ വ്യോമപരിധിയിലൂടെയും പറക്കാം

യുഎഇയിൽ വന്നുപോകുന്ന ഇസ്രയേൽ വിമാനങ്ങൾക്ക് ബഹ്‌റൈൻ വ്യോമപരിധിയിലൂടെയും പറക്കാം

ദുബായ്: യുഎഇയിൽ വന്നു പോകുന്ന ഇസ്രയേൽ വിമാനങ്ങൾക്ക് ഇനി ബഹ്‌റൈൻ വ്യോമപരിധിയിലൂടെയും പറക്കാം. യുഎഇയിൽ വന്നുപോകുന്ന എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപരിധിയിലൂടെ പറക്കാമെന്നാണ് ബഹ്റൈൻ ഭരണകൂടം ഇസ്രയേലിന്റെ പേരെടുത്തുപറയാതെ വ്യക്തമാക്കിയത്.

ഇതോടെ യുഎഇയിലേക്കുള്ള ഇസ്രായേൽ വിമാനങ്ങൾക്ക് സൗദിക്ക് പുറമേ ബഹ്‌റൈൻ വ്യോമപാതയും ഉപയോഗിക്കാം. യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അഭ്യർഥന പരിഗണിച്ചാണ് നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇസ്രയേലിൽനിന്ന് യുഎഇയിലേക്കുള്ള ആദ്യ യാത്രാവിമാനത്തിനായി സൗദി വ്യോമപരിധി തുറന്നുകൊടുത്തത് ദിവസങ്ങൾക്കുമുമ്പാണ്.

Most Popular