മനാമ: ബഹ്റൈനിൽ സ്കൂളുകളിൽ നേരിട്ടുള്ള പഠനം ആരംഭിക്കാനുള്ള തീരുമാനം താത്കാലികമായി നീട്ടി വെക്കും. അടുത്ത കിരീടാവകാശിയായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കൽ തീരുമാനം താത്കാലികമായി മരവിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. ആഗസ്റ്റ 30ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മറ്റ് രാജ്യങ്ങളിലെ സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ബഹ്റൈനിൽ പുതിയ തീരുമാനം വന്നത്.