Sunday, May 16, 2021
Home Gulf മാധ്യമ പ്രവര്‍ത്തകന്‍ മഹ്‌മൂദ് ഹുസൈന്റെ വിചാരണ നീട്ടി; പ്രതിഷേധിച്ച് അല്‍ ജസീറ

മാധ്യമ പ്രവര്‍ത്തകന്‍ മഹ്‌മൂദ് ഹുസൈന്റെ വിചാരണ നീട്ടി; പ്രതിഷേധിച്ച് അല്‍ ജസീറ

ദോഹ: നാല് വര്‍ഷത്തോളമായി തുടരുന്ന മാധ്യമ പ്രവര്‍ത്തകന്‍ മഹ്‌മൂദ് ഹുസൈന്റെ വിചാരണ നീട്ടിയ ഈജിപ്ത് അധികൃതരുടെ നടപടികളെ അല്‍ ജസീറ ചാനല്‍ അധികൃതര്‍ അപലപിച്ചു.

മഹ്‌മൂദ് ഹുസൈന്റെ നേരെയുള്ള ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം പ്രതികാരം തീര്‍ക്കുന്ന രൂപത്തിലുള്ളതാണ്. കൈറോ കോടതിയാണ് മഹ്‌മൂദ് ഹുസൈന്റെ വിചാരണ കാലയളവ് നീട്ടികൊണ്ടുപോവാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഡിസംബര്‍ 23 നാണ് അല്‍ജസീറയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന മഹ്‌മൂദ് അബ്ബാസ് കൈറോയില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലാവുന്നത്.

കോടതിക്ക് മുന്നില്‍ ഹാജരാക്കാതെ നിരവധി തവണ ഈജിപ്ത് ഭരണ കൂടം ഹുസൈന്റെ ജയില്‍ ശിക്ഷ നീട്ടികൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 23-ന് ഹുസൈന് ജാമ്യം അനുവദിച്ചുവെങ്കിലും കൂടുതല്‍ കേസുകളില്‍ ഹുസ്സൈന്‍ പ്രതിയാണെന്ന് ആരോപിച്ച് ഭരണകൂടം അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് തന്നെ മടക്കുകയായിരുന്നു. അല്‍ ജസീറ മാനേജ്‌മെന്റ് ആക്ടിങ് ഡയറക്ടര്‍ മുസ്തഫ സുആഖ് ആണ് വാര്‍ത്ത കുറിപ്പില്‍ ചാനലിന്റെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്

Most Popular