News Flash
X
അഫ്ഗാനിസ്ഥാനില്‍ 14 ഇടങ്ങളില്‍ റോക്കറ്റ് ആക്രമണം

അഫ്ഗാനിസ്ഥാനില്‍ 14 ഇടങ്ങളില്‍ റോക്കറ്റ് ആക്രമണം

personTF access_timeSaturday November 21, 2020
HIGHLIGHTS
ഖത്തറില്‍ അഫ്ഗാന്‍-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനിടെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പതിനാല് ഇടത്ത് റോക്കറ്റ് ആക്രമണം

കാബൂള്‍: ഖത്തറില്‍ അഫ്ഗാന്‍-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനിടെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പതിനാല് ഇടത്ത് റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു .
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മൂന്നു മാസമായി ഖത്തറില്‍ തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചര്‍ച്ചകളില്‍ ഇതുവരെ കാര്യമായ പുരോഗതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ റോക്കറ്റ് ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് താലിബാന്റെ പ്രസ്താവന.

അതേസമയം, അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഖത്തര്‍ പിന്മാറിയിട്ടില്ലെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മ്ദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനി കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സുരക്ഷാ കൂട്ടായ്മയില്‍ പങ്കെടുത്തതിന് ശേഷമുള്ള പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഖത്തര്‍ പൂര്‍ണമായും ഈ വിഷയത്തില്‍ വിജയിക്കുന്നത് വരെ പോരാടുമെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ടെന്നും പതിറ്റാണ്ടുകളായി അഫ്ഗാന്‍ ജനത ആഗ്രഹിക്കുന്നതാണ് സുസ്ഥിര ഭരണവും സമാധാന ജീവിതവുമെന്നത് എന്നും, ഇത് നല്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ എന്നും ബാധ്യതയുള്ളവരായിരിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

SHARE :
folder_openTags
content_copyCategory