Thursday, August 5, 2021
Home Gulf കണ്ണൂർ സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

കണ്ണൂർ സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

അൽറസ്: കണ്ണൂർ സ്വദേശി സൗദിയിലെ അൽറസിൽ കോവിഡ് ബാധിച്ച് മരിച്ചു. പുലോത്തും കണ്ടി അയ്യൂബ്- നഫീസ ദമ്പതികളുടെ മകൻ റിയാസ് (35) ആണ് അൽറസിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പത്ത് ദിവസം മുമ്പാണ് കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്. നിയമ നടപടികൾ പൂർത്തിയാക്കി അൽറസിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Most Popular