Wednesday, June 23, 2021
Home Gulf കരിപ്പൂര്‍ വലിയ വിമാനം: ഖത്തര്‍ എയര്‍വെയ്സ് റിപ്പോര്‍ട്ട് നല്‍കി

കരിപ്പൂര്‍ വലിയ വിമാനം: ഖത്തര്‍ എയര്‍വെയ്സ് റിപ്പോര്‍ട്ട് നല്‍കി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഘം നിര്‍ദേശിച്ച നടപടികളില്‍ സ്വീകരിച്ച പ്രവൃത്തിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റണ്‍വേയിലെ ഘര്‍ഷണം വര്‍ധിപ്പിക്കാന്‍ റബര്‍ അവശിഷ്ടങ്ങള്‍ നീക്കി രണ്ടുതവണ ഘര്‍ഷണ പരിശോധന നടത്തിയെന്നും, ലാന്‍ഡിങ് ഭാഗങ്ങളില്‍ വളരെ ചെറിയ വിള്ളലുകളുണ്ടായിരുന്നത് പരിഹരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനുപുറമെ, വിശദ പഠനത്തിന് പാലക്കാട് ഐ.ഐ.ടിയെ ചുമതലപ്പെടുത്തി തുടങ്ങിയ കാര്യങ്ങളുമുണ്ട്.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും സര്‍വിസുകള്‍ പുനരാരംഭിക്കുന്നതില്‍ ഡി.ജി.സി.എ തീരുമാനം എടുക്കുക.വലിയ വിമാനങ്ങള്‍ക്ക് ടെയ്ല്‍ വിന്‍ഡില്‍ (കാറ്റിന്റെ ദിശക്ക് അനുകൂലമായുള്ള ലാന്‍ഡിങ്) ലാന്‍ഡിങ്ങിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ടെയ്ല്‍ വിന്‍ഡില്‍ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഡി.ജി.സി.എ റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ അതോറിറ്റി വലിയ വിമാനങ്ങള്‍ക്ക് അനുമതിയുള്ള നാല് വിമാന കമ്പനികളില്‍നിന്നും തേടിയിരുന്നു. ഇതില്‍ സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്സ്, എമിറേറ്റ്സ് എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.

Most Popular