Saturday, June 19, 2021
Home Gulf ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി. കൊല്ലം പള്ളിത്തോട്ടം സ്വദേശി നജ്മുദ്ദീന്‍ (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഒമ്പത് വര്‍ഷമായി റിയാദിലുളള അദ്ദേഹം ഏഴുവര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.

ഉമൈബ ബീവിയാണ് ഭാര്യ. മക്കള്‍: നാസിയ, നഫീല. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളുമായ ഇഖ്ബാല്‍, അബ്ദുറഹ്‌മാന്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അംഗങ്ങളായ സമീര്‍ തിട്ടയില്‍, ഹബീബ് അല്‍അബീര്‍ എന്നിവര്‍ രംഗത്തുണ്ട്.

Most Popular