Tuesday, June 15, 2021
Home Gulf യാത്ര മുടങ്ങിയ പ്രവാസി ഇന്ത്യക്കാരെ സഹായിക്കാനൊരുങ്ങി കെ.എം.സി.സി

യാത്ര മുടങ്ങിയ പ്രവാസി ഇന്ത്യക്കാരെ സഹായിക്കാനൊരുങ്ങി കെ.എം.സി.സി

ദുബൈ: കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ യു.എ.ഇയില്‍ നിന്ന് യാത്ര ചെയ്യാന്‍ കഴിയാതെ കുരുക്കിലായ മറ്റു ഗള്‍ഫു നാടുകളിലെ പ്രവാസി ഇന്ത്യക്കാരെ സഹായിക്കാന്‍ യു.എ.ഇ കെ.എം.സി.സി രംഗത്ത്. രാജ്യാതിര്‍ത്തികള്‍ മിക്കതും അടച്ചതിനാല്‍ യാത്ര ചെയ്യാന്‍ കഴിയാതെ കുരുക്കിലായ പ്രവാസികളെ സഹായിക്കാനാണ് കെ.എം.സി.സി മുന്നോട്ട് വിന്നിരിക്കുന്നത്.

പ്രവാസികള്‍ക്ക് ഭക്ഷണം, താമസം, യാത്രാരേഖകള്‍, മരുന്ന് തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദേശങ്ങളും കരുതലും നല്‍കാന്‍ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടങ്ങിയ (ചാര്‍ജുള്ള) ഹെല്‍പ് ഡെസ്‌ക് രൂപവത്കരിച്ചു.

ദുബൈ: അഡ്വ. സാജിദ് -0505780225, അബൂദബി: സമീര്‍ -0507425403, ഷാര്‍ജ: കെ.ടി.കെ മൂസ -0559490515, അജ്മാന്‍: സൂപ്പി- 0505775112, അല്‍ഐന്‍: ഹാഷിം തങ്ങള്‍ -0559994047, ഫുജൈറ: ഇബ്രാഹീം -0505780137, റാസല്‍ഖൈമ: സെയ്തലവി-0569220094, ഉമ്മുല്‍ഖുവൈന്‍: അസ്‌കര്‍ അലി- 0557200812 എന്നിവരെ സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. നിലവില്‍ യു.എ.ഇ.യിലെത്തുന്ന ഇത്തരം യാത്രക്കാര്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ 14 ദിവസം വരെ താമസ സൗകര്യവും ഭക്ഷണവും ഒരുക്കും. പുതിയ സാഹചര്യത്തില്‍ ഈ കാലാവധിയും കഴിഞ്ഞ് പ്രയാസപ്പെടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളും ലഭ്യമാക്കും.

എന്നാല്‍, ട്രാവല്‍ ഏജന്‍സികള്‍ പാക്കേജിന്റെ ഭാഗമായി ഒരുക്കുന്ന 14 ദിവസത്തെ താമസവും മറ്റു സൗകര്യങ്ങളും ഉള്ളവര്‍ അവ ഉപയോഗപ്പെടുത്തണമെന്നും യാത്രക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളാവണമെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പി.കെ.അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി എന്നിവര്‍ അറിയിച്ചു.

Most Popular