Saturday, July 24, 2021
Home Gulf കോവിഡ്: കുവൈത്തിൽ തിരിച്ചെത്താൻ കഴിയാതിരുന്ന 1,27,000 പേരുടെ ഇഖാമ റദ്ദായി

കോവിഡ്: കുവൈത്തിൽ തിരിച്ചെത്താൻ കഴിയാതിരുന്ന 1,27,000 പേരുടെ ഇഖാമ റദ്ദായി

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണത്തെ തുടർന്ന് കുവൈത്തിൽ തിരിച്ചെത്താനാകാത്ത 1,27,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദായി.

വിദേശത്താണെങ്കിലും ഇഖാമ പുതുക്കാൻ കുവൈത്ത് സർക്കാർ സൗകര്യം നൽകിയിരുന്നെങ്കിലും അത് പ്രയോജനപ്പെടുത്താത്തവരുടെ ഇഖാമയാണു റദ്ദായത്.

വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്ക് ഇഖാമ കാലാവധി പരിഗണിക്കാതെ ഏതവസരത്തിലും കുവൈത്തിലേക്ക് തിരിക്കാമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നെങ്കിലും 30ലേറെ രാജ്യങ്ങളിൽനിന്ന് വിമാന സർവീസുകൾ ഇല്ലാത്തതിനാൽ ഒട്ടേറെ അധ്യാപകരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി.

Most Popular