Wednesday, August 4, 2021
Home Gulf അബുദാബിയിലെ എയര്‍ ഇന്ത്യ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

അബുദാബിയിലെ എയര്‍ ഇന്ത്യ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

അബുദാബി: കേരളത്തിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസില്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ അറിയാന്‍ ഈ നമ്പറിലേക്ക് വിളിക്കാം. ഇതിനായി ഒരു പ്രത്യേക സ്റ്റാഫിനെ ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസ് അധികൃതര്‍ അറിയിച്ചു.
വിളിക്കേണ്ട നമ്പര്‍: 02-6313789.

ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐഎസ്സി) നേതൃത്വത്തില്‍ വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരമുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് തുടര്‍ന്നു ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂലൈ ഒമ്പത് മുതല്‍ ട്രാവല്‍ ഏജന്‍സി ഐഎസ്സി ഓഫിസിലേക്ക് താത്കാലികമായി പ്രവര്‍ത്തനം മാറ്റിയിരുന്നു.

Most Popular