Saturday, April 17, 2021
Home Gulf കുവൈത്തില്‍ മന്ത്രിസഭ രൂപീകരണം ഈമാസം ഉണ്ടാകില്ലെന്ന് സൂചന

കുവൈത്തില്‍ മന്ത്രിസഭ രൂപീകരണം ഈമാസം ഉണ്ടാകില്ലെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്തില്‍ മന്ത്രിസഭ രൂപീകരണം ഫെബ്രുവരിയില്‍ ഉണ്ടാകില്ലെന്ന് സൂചന. പുതിയ മന്ത്രിസഭ നിലവില്‍ വരാന്‍ മാര്‍ച്ച് പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ ദേശീയ ദിനാഘോഷം കഴിഞ്ഞ് മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ തുടരും. മന്ത്രിസഭ വൈകുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് ഒരു മാസത്തേക്ക് അമീറിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 18 മുതലാണ് മരവിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ പുതിയ മന്ത്രിസഭ രൂപവത്കരണം നടക്കേണ്ടതുണ്ട്. ഒരു ടേമില്‍ ഒരു തവണ മാത്രമാണ് ഇത്തരത്തില്‍ പാര്‍ലമെന്റ് യോഗം മരവിപ്പിക്കാന്‍ ഭരണഘടന അനുവദിക്കുന്നത്.കോവിഡ് പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെ നിര്‍ണായക വിഷയങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് കാവല്‍ മന്ത്രിസഭയാണ്. പുനഃസംഘടനയില്‍ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടം പിടിക്കുമെന്നാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്.

Most Popular