Friday, June 18, 2021
Home Gulf ഇന്ത്യയടക്കം 34 രാജ്യങ്ങള്‍ക്കുള്ള വിലക്ക് കുവൈത്ത് നീക്കുന്നു; സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍

ഇന്ത്യയടക്കം 34 രാജ്യങ്ങള്‍ക്കുള്ള വിലക്ക് കുവൈത്ത് നീക്കുന്നു; സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍

കുവൈത്ത് സിറ്റി: ഇന്ത്യയടക്കം 34 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള വിമാന വിലക്ക് ജനുവരിയില്‍ നീക്കുമെന്ന പ്രചാരണം നിഷേധിച്ച് കുവൈത്ത് വ്യോമാന വകുപ്പ്. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്നും അത്തരത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും വ്യോമാന വകുപ്പ് അധികൃതര്‍ അറിയിച്ചു. പട്ടികയില്‍ പുതിയ രാജ്യങ്ങളെ ചേര്‍ക്കാനോ ഏതെങ്കിലും രാജ്യങ്ങളെ ഒഴിവാക്കാനോ തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

കോവിഡ് വ്യാപനം വിലയിരുത്തി മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയര്‍വേയ്സ്, ജസീറ എയര്‍വേയ്സ് എന്നിവ സമര്‍പ്പിച്ച നിര്‍ദേശം പഠിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വ്യക്തമാക്കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.

നേരത്തെ, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് കുവൈത്ത് എയര്‍വേയ്സ്, ജസീറ എയര്‍വേയ്സ് മേധാവികളുമായും വ്യോമയാന വകുപ്പ് മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയത് പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. ഏഴുദിവസം യാത്രക്കാരന്‍ സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥയോടെ കുവൈത്തിലേക്ക് നേരിട്ട് വരാന്‍ അനുവദിക്കണമെന്ന നിര്‍ദേശമാണ് വിമാന കമ്പനികള്‍ മുന്നോട്ടുവെച്ചത്.

Most Popular